Friday, September 22, 2017



The Walls are to break. .

Narrator
Four walls she made, but confined by five walls,
She was not tracked by the wall behind
Walls on either side, made her solitude way,
She made herself for him by the wall ahead of her.

SHE
          I see the sky, the birds fly, butterflies glitter
          I heard the world through his lip, saw through his eyes.
The thunder storms and sunny hot never touched me
My soul was overwhelmed with him.

HE
One day he came and put a wall above.
He made her eyes in dark, ears in dump,
He fed her,  she lives on it
I see the sky, the birds, butterflies through him

THE WALLS
The walls are strong, hard to break
Light never passed the wall, but the voice
Seasons passed by She heard  many voices,
Still the walls are strong, hard to break.

MOM
“Come out of the walls” asked mom
Heard the voice, walls are strong
“Come out of the walls” repeated
Seasons passed by, walls hard to break.






STRANGER
One day, she heard a knock on wall
“Who are u”; “Am a stranger”
Next day she heard again
“Who are u”; “Am a stranger”
Days Passed by she heard the knock on wall
“Who are u”; “Am a stranger”

SHE - STRANGER
One day she asked “why u knock”
“Want to hear you” replied
Am here always, Why knock everyday?
“Want to hear you” replied


BEAUTIFUL WORLD
Seven colours split the world out, but join for your world.
Your world is split, my world is joined by colours!!
Seven colours splits for vision, but joins for the dark
Days passed stranger knocked the wall, walls hard to break


GOOD FRIENDS
Stranger knocked the wall, she told her story
Again stranger knocked the wall, she told him all
Stranger knocked  again “Why u knock ,am here always?
“To see you” replied  “Knock to see me, mad than me”
“Am not knocking” said the stranger
“Don’t lie am hearing the each day” she replied
“You only hear, but not saw the knock, i never knocked”
“You lying, i heard your knock everyday”
“Am not knocking but am breaking”

 BREAK
“Why u want to break” she asked
“The walls are ugly to see from here” replied
“But its beautiful inside, don’t break” she asked
“Dark is not beautiful for eyes and soul” replied
“Will u break the wall” she asked
“Yes, Walls are to break one day” replied
“Why u want to break the walls”
“The world is more beautiful when shared”


The World
She said “don’t break, the walls will fall on me”
But he keeps knocking, she cried aloud.
She said “don’t break, i am blind, i cant see any”
But he keeps knocking, she cried aloud.
She said “don’t break, am senseless, am lost”
He said “The wall will fall now”, She cried aloud
Cracks found on wall larged, no dark now”
She saw the world, her eyes her mind are one now.
She cried aloud, her mother hold her tight
She asked “where the wall, where the stranger”

The stranger is in you and walls are now in oblivion........ 




Sunday, May 28, 2017



വഞ്ചിക്കപെട്ട ഒരു ജനതയാണ് നമ്മള്‍. ഭാരത ഭരണഘടനേയും നിയമ വ്യവസ്ഥയെയും കബളിക്കപെട്ടിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പരിസ്ഥിതി മന്ത്രാലയം വഴി  വന്നിരിക്കുന്ന വിജ്ഞാപനം നിരോധനം തന്നെയാണ്. കേന്ദ്രസര്‍ക്കാരിനു നേരിട്ട് ചെയ്യാന്‍ കഴിയാത്ത കാര്യം ഒരു പിന്‍വതലില്‍ കൂടി നടത്തിയിരിക്കുന്നു. ഭാരതത്തില്‍ ബീഫ് നിരോധനം എന്നത് സംഘപരിവാര്‍ അജണ്ടയാണ്.  അവര്‍ അവരുടെ ഏതു  അജണ്ടയും ഏതു വിധേയവും നടപ്പാക്കുക തന്നെ ചെയ്യും. ഇതിന്‍റെ  പ്രതിരൂപമാണ് ഈ നിരോധനം. 

ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നതു “ജന്തു ക്രൂരത നിരോധനം (കന്നുകാലി ചന്ത നിയന്ത്രണ) ചട്ടങ്ങള്‍ 2016 Prevention of Cruelty to Animals (Regulation of Livestock Markets) Rules, 2016 ആണ.  മൃഗങ്ങളോടു ഉള്ള ക്രൂരത തടയല്‍ നിയമം 1960ന്‍റെ Prevention of Cruelty to Animals Act, 1960  കീഴില്‍ നിര്‍മിച്ച ചട്ടങ്ങള്‍ ആണിത്. പേര് വായിച്ചാല്‍ വെറും കന്നുകാലി ചന്ത നിയന്ത്രണ ചട്ടങ്ങള്‍  എന്ന് മാത്രം തോന്നുമെങ്കിലും ചട്ടങ്ങള്‍ വായിച്ചാല്‍ പകല്‍ പോലെ വ്യക്തം ഇതു മാംസാഹാര നിരോധനം തന്നെ ലക്‌ഷ്യം വെക്കുന്നു എന്ന്.

യഥാര്‍ത്ഥത്തില്‍ ബീഫ് നിരോധിചു എന്നാ വാക് മാത്രം ഉപയോഗിചിടില്ല, ഫലത്തില്‍ ഇതു ബീഫ് നിരോധനം തന്നെയാണ്. ബീഫ് നിരോധനം എന്നതിനേക്കാള്‍ ഉപരി മാംസാഹാര നിരോധനം (Red Meat prohibition) എന്ന് വിശേഷിപ്പിക്കാം.
തുടക്കത്തില്‍ തന്നെ പറഞ്ഞു നമ്മള്‍ വഞ്ചിക്കപെട്ട ഒരു ജനതയാണ് എന്ന്. ഇതു മനസിലാകണം എങ്കില്‍ കുറച്ചു അടിസ്ഥാന നിയമം അറിഞ്ഞിരിക്കേണ്ടതാണ്. നിയമം എന്ന് പറയുമ്പോള്‍ ഭരണഘടന നിയമം എന്ന് കൂടെ പറഞ്ഞു കൊള്ളട്ടെ. സ്വന്തം രാജ്യത്തെ ഭരണഘടന എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാ അടിസ്ഥാന വിദ്യാഭ്യാസം ലഭികാത്ത ഒരു ജനതയാണ് നമ്മുടെതെന്ന് മനസില്ലകുമ്പോള്‍ മാത്രമാണ് നമ്മള്‍ വഞ്ചിതരായതിന്‍റെ ആഴം മനസിലാകു.

ഭരണഘടന പറയുന്നത്.

ഭരണഘടനയുടെ 7 ഷെഡ്യുളില്‍ മൂന്ന് ലിസ്ടുകളായി കേന്ദ്ര-സംസ്ഥാന അധിക്കാരം വിഭജിച്ചിരിക്കുന്നു.  ഒന്നാം ലിസ്റ്റില്‍ അക്കമിട്ടു പറയുന്നതു കേന്ദ്രസര്‍ക്കാര്‍ അധികാരവും (Union List), രണ്ടാം ലിസ്റ്റില്‍ അക്കമിട്ടു പറയുന്നത് സംസ്ഥാനത്തിന്‍റെ അധികാര പരിധിയും ആണ് (State List). മൂനാം ലിസ്റ്റില്‍ പറയുന്നത് കേന്ദ്രത്തിനും, സംസ്ഥാനത്തിനും ഒരു പോലെ അധികാരം പ്രയോഗിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ആണ് (Concurrent List). ഭരണഘടനയുടെ 246അനുച്ഛേദപ്രകാരം പ്രകാരം കേന്ദ്രം Union listല്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മേലും, സംസ്ഥാനം State Listല്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നിന്നും മാത്രം നിയമം ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്‍റെ അധികാരപരിധിയില്‍ കടക്കുവാണോ നിയമ നിര്‍മാണം നടതുവാനോ സാധികില്ല. അത് പോലെ കേന്ദ്രത്തിനു സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ കടക്കുവാനോ നിയമ നിര്‍മാണം നടതുവാനോ സാധികില്ല. അങ്ങനെ എന്തെങ്കിലും നിയമം നിര്‍മിച്ചാല്‍ അത് അസാധു മാത്രമാണ്. concurrent ലിസ്റ്റില്‍ നിയമനിര്‍മാണത്തിന് സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒരുപോലെ അധിക്കാരം ഉണ്ട്. ഈ അധികാരം ഉപയോഗിച്ചാണ്‌ ഇപ്പോളത്തെ ചട്ടങ്ങള്‍ കേന്ദ്രം നിര്‍മിചിരിക്കുനത്.  കന്നുകാലി സംബന്ധമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ അധിക്കാരം പരിശോധിക്കാം.
കേന്ദ്ര സര്‍ക്കരിന്‍റെ  അധിക്കാര പരിധി
കന്നുകാലി സംബന്ധിചു നേരിട്ട് നിയമനിര്‍മാണത്തിന്  കേന്ദ്രസര്‍ക്കാരിനുയാതൊരു  അധികാരവും ഇല്ല. Union Listല്‍ കന്നുകാലികളെ പറ്റി പരാമര്‍ശം പോലും ഇല്ല. 
സംസ്ഥാനത്തിന്‍റെ അധിക്കാര പരിധി പരിശോധിക്കാം
State List Entry 15 പറയുന്നത് മൃഗ പരിപാലനം, കന്നുകാലിവര്‍ഗ്ഗവും അതിനെ പറ്റിയുള്ള കാര്യങ്ങള്‍ ആണ്.
State List Entry 28 പറയുന്നത് ചന്തകളും, മേളകളെ പറ്റിയും ആണ്. ഇതില്‍ കന്നുകാലി ചന്തകളും മേളകളും ഉള്‍പെടും.
State List Entry 58 ജന്തുക്കള്‍ക്കു മേലുള്ള നികുതി എര്‍പെടുതാന്‍ ഉള്ള അധികാരം.
ഇരു സര്‍ക്കാരിനും അധിക്കാരമുള്ള concurrent ലിസ്റ്റ് പരിശോധിക്കാം.
Concurrent List Entry 17 പ്രകാരം ജന്തുകള്‍കെതിരെ ഉള്ള ക്രൂരത തടയല്‍ പറഞ്ഞിരിക്കുന്നു. ഈ അധികാരം ഉപയോഗിച്ച് ആണ് മൃഗങ്ങളോടു ഉള്ള ക്രൂരത തടയല്‍ നിയമം 1960ന്‍റെ Prevention of Cruelty to Animals Act, 1960  നിര്‍മിചിരിക്കുനത്.
ഈ നിയമത്തിന്‍റെ കീഴിലാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്ന ചട്ടങ്ങള്‍ നിര്‍മിചിരിക്കുനതും. ഭരണഘടനയുടെ ഈ സ്വാതന്ത്ര്യം വെച്ചു സംസ്ഥാന സര്‍ക്കാരിന്‍റെ അധികാരത്തില്‍ കേന്ദ്രം കൈകടതിയിരിക്കുകയാണ്. ഭരണഘടനയുടെ 246(3) അനുച്ഛേദപ്രകാരം കേന്ദ്രത്തിനു സംസ്ഥാന സര്‍ക്കരിന്‍റെ അധികാരപരിധിയില്‍ നിയമം നിര്‍മിക്കാന്‍ കഴിയുകയില്ല. ഇവിടെയാണ് വലിയ ചതികുഴിയുളത്. സംസ്ഥാനത്തിന്‍റെ അധികാര പരിധിയില്‍ മാത്രം വരുന്ന ചന്തകളും, മേളകളും ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്ന ചട്ടങ്ങളില്‍ ഉള്‍പെടുത്തിയിരിക്കുന്നു.

മാംസാഹാരങ്ങള്‍ നിരോധിക്കുവാനോ, നിയന്ത്രിക്കുവാനോ കേന്ദ്രത്തിനുയാതൊരു അധികാരവും ഇല്ല. അത് തികച്ചും സംസ്ഥാനത്തിന്‍റെ അധികാരപരിധിയില്‍ വരുന്ന ഒന്നാണ്. പക്ഷേ ഇതിനെ മറികടക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരു കുറുക്കു വഴി കണ്ടെത്തിയിരിക്കുനത്. പ്രത്യക്ഷമായി ചെയ്യാന്‍ കഴിയാത്തത് പരോക്ഷമായി ചെയ്യുക എന്നാ തന്ത്രം. ബീഫ് നിരോധിച്ചില്ല പക്ഷേ അതിന്‍റെ വിപണനവും, മറ്റും നിയന്ത്രണങ്ങളുടെ പേരില്‍ നിരോധിച്ചു. ഇവിടെ യഥാര്‍ത്ഥത്തില്‍ നിയത്രണം അല്ല, മറിച്ചു നിരോധനം തന്നെയാണ്.

ഇതു നിയന്ത്രണം അല്ല, നിരോധനം തന്നെ.
(കന്നുകാലി ചന്ത നിയന്ത്രണ) ചട്ടങ്ങള്‍ 2016 Prevention of Cruelty to Animals (Regulation of Livestock Markets) Rules, 2016 പേര് വായിക്കുമ്പോള്‍ വെറും നിയന്ത്രണം മാത്രം എന്നേ തോന്നുകയുള്ളൂ. അതും കാലി ചന്തകളെ മാത്രം നിയന്ത്രിക്കാന്‍ ഉള്ള ഒരു ചട്ടം. ഇവിടെ അറവു ശാലകളെ നിയന്ത്രിക്കുകയോ നിരോധിച്ചിട്ടും ഇല്ല. പിന്നെ എങ്ങനെയാണ് ബീഫ് നിരോധിച്ചു എന്ന് പറയുന്നത്. ഇതാണല്ലോ സംഘപരിവാര്‍ സംഘടനകള്‍ അഴിച്ചുവിടുന്ന പ്രചാരണം. ഒരാള്‍ നിയമത്തിന്‍റെ പേര് മാത്രം വായിച്ചാല്‍ ഇത്രമാത്രമേ  മനസിലാകു. പക്ഷേ ഇതിന്‍റെ ഉള്ളടക്കം പരിശോധിക്കുമ്പോള്‍ മാത്രമേ ഇതിന്‍റെ ചതി കുഴി മനസിലാകു.
(കന്നുകാലി ചന്ത നിയന്ത്രണ) ചട്ടങ്ങള്‍ 2016ല്‍ കന്നുകാലി ചന്ത ( Animal Market) എന്താണ് എന്ന് നിര്‍വച്ചിരിക്കുന്നു. ചന്തയുടെ നിര്‍വചനത്തില്‍ അറവുശാലയും ഉള്‍പെടുന്നു എന്നതാണ് വസ്തുത. ചട്ടങ്ങളുടെ ഉപച്ചട്ടം 2(b)യാണ് കന്നുകാലി ചന്തയെ നിര്‍വചിരിക്കുനത്.
ഇതില്‍ പ്രകാരം പറയുന്നത് “lairage adjoining a market or a slaughterhouseഎന്നതു വലിയ അപകടകാരിയാണ്. lariage എന്ന് വെച്ചാല്‍ കന്നുകാലികളെ സൂക്ഷിക്കുന്ന സ്ഥലം എന്നതാണ്. വ്യക്തമായി പറഞ്ഞാല്‍ അറവുശാലയുടെയും ചന്തയുടെയും അടുത്ത് കന്നുകാലികളെ സൂക്ഷിക്കുന്ന സ്ഥലം വരെ കന്നുകാലി  അതായത് കന്നുകാലികളെ അറക്കാന്‍ വേണ്ടി സൂക്ഷിക്കുന്ന സ്ഥലം വരെ ഈ ചട്ടത്തിന്‍റെ കീഴില്‍ വരും.
ചട്ടത്തിന്‍റെ ഉപച്ചട്ടങ്ങള്‍ [Rule 22(b)(iii), 22(e)(i))] ആണ് ഇനി വലിയ ചതികുഴി. ചട്ടം 22 അനുശാസിക്കുനത് കന്നുകാലി ചന്തകളിലെ കന്നുകാലി വില്പന നിയന്ത്രണങ്ങള്‍ ആണ്. കന്നുകാലി ചന്തകള്‍ എന്ന് വെച്ചാല്‍ അരവ്ശാലകളും പെടും എന്ന് മേല്‍ കണ്ടു കഴിഞ്ഞല്ലോ.
ചട്ടം 22(b)(iii) പറയുന്നത്  കന്നുകാലിയെ അറക്കാന്‍ വേണ്ടി വില്‍കുകയില്ല എന്ന് സത്യവാന്‍മൂലം നല്‍കണം എന്ന്. അതായതു കന്നുകാലിയെ  ചന്തകളില്‍ അറക്കാന്‍ വേണ്ടി വില്‍പന നടത്തരുത് എന്ന്.
 
ചട്ടം 22(e)(i)) പറയുന്നത് കാലി ചന്തയില്‍ കന്നുകാലിയെ വാങ്ങുന്ന ആള്‍ അതിനെ അറക്കാന്‍ പാടില്ല എന്ന്.
 
നേരത്തെ നമ്മള്‍ കണ്ടുകഴിഞ്ഞല്ലോ കന്നുകാലി ചന്ത എന്നാല്‍ അറവുശാലയും ഉള്‍പെടും എന്ന്. ചുരുക്കി പറഞ്ഞാല്‍ ഒരാള്‍ക്ക് കന്നുകാലിയെ അറവുശാലയില്‍ ചെന്ന് വില്‍ക്കാന്‍ സാധിക്കില്ല. വാങ്ങിച്ച ആള്‍ക്ക് അതിനെ കൊല്ലാന്‍ ഉള്ള അവകാശവും ഇല്ല. ഇതിനെ നിരോധനം എന്ന് മാത്രമേ പറയാന്‍ കഴിയുകയുള്ളൂ. വെള്ളം കുടിക്കുനതു നിരോധിച്ചില്ല  പക്ഷേ വെള്ളം കുടിക്കാന്‍ വേണ്ടി വില്‍കുനതും വാങ്ങുനതും നിരോധിച്ചു എന്നത് സാരം. 

രാജ്യത്തിന്‍റെ നിയമവ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്ന ഒരു ചട്ടമാണിത്. ഈ ചട്ടം രൂപികരിചിരിക്കുനത് മൃഗങ്ങളോടു ഉള്ള ക്രൂരത തടയല്‍ നിയമം 1960ന്‍റെ Prevention of Cruelty to Animals Act, 1960ന്‍റെ 38യാം വകുപിന്‍റെ കീഴില്‍ ആണ്.  38യാം വകുപ്പ് ഇങ്ങനെ ഉള്ള ചട്ടങ്ങള്‍ക്ക് വേണ്ടി ഉള്ളതും അല്ല എന്നത് ആണ് വസ്തുത. 1960ലെ നിയമം പറയുന്നത് തന്നെ ജന്തുകളുടെ അനാവശ്യമായി വേദനിപ്പികുകയോ, കഷ്ടപെടുതളുകള്‍ക്ക് വിധേയമാക്കുന്നത്തിനെതിരെ ആണ്. ഒരു ഉദാഹരണം പറഞ്ഞാല്‍ ജെല്ലികെട്ടു, കോഴി പോര് ഇതു പോലെ ഉള്ള വിനോദങ്ങള്‍ക്ക് വേണ്ടി ജന്തുകളെ പീഡിപ്പിക്കരുത് എന്നതാണ്. ഈ നിയമത്തിന്‍റെ കീഴിലാണ് ജെല്ലികെട്ടു നിരോധിച്ചതും. ഈ നിയമത്തിന്‍റെ കീഴില്‍ മാംസഭോജനത്തിനു വേണ്ടി ജന്തുകളെ കൊല്ലുനതിനു നിയന്ത്രിക്കാനോ, നിരോധിക്കാനോ കഴിയില്ല. 
 
മൌലിക അവകാശ നിഷേധം

ജീവിക്കാന്‍ ഉള്ള അവകാശം. (ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21)

ഒരുവന്‍ എന്ത് കഴിക്കണം കഴികണ്ട എന്ന് തീരുമാനിക്കാന്‍ ഉള്ള അവകാശം അവന്‍റെ സ്വകാര്യതയുടെ കീഴില്‍ വരുനത്‌ ആണ്. സുപ്രീംകോടതി ഇതു ഹിന്‍സ വിരോധാക് സംഘ വിധിയില്‍ Hinsa Virodhak Sangh vs Mirzapur Moti Kuresh Jamat പറഞ്ഞിട്ടുണ്ട്.

തൊഴില്‍ വ്യാപാരത്തിനു ഉള്ള അവകാശം ആര്‍ട്ടിക്കിള്‍ 19(1)(g)

ഒരാളുടെ തൊഴില്‍ തടയാനോ, അനിയന്ത്രിതമായി വിലക്കുകള്‍ എര്‍പെടുതാനോ കഴിയുകയില്ല. നിയന്ത്രണങ്ങള്‍ ആകമെങ്കിലും അത് ഒരിക്കലും ഒരു കടന്നു കയറ്റമോ നിരോധനമോ ആകാന്‍ പാടില്ല. ഇവിടെ ഒരാള്‍ക്ക് തന്‍റെ കാലി അറക്കാന്‍ വേണ്ടി വില്‍ക്കാനും കഴിയില്ല ഒരു അറവുകാരന് തന്‍റെ അറവ്ശാലയില്‍ വെച്ചു അറക്കാന്‍ വേണ്ടി കാലിയെ വാങ്ങാനും കഴിയില്ല. ഇതു തികച്ചും ഭരണഘടന വിരുദ്ധ ചട്ടം തന്നെയാണ്.
ഈ ചട്ടങ്ങള്‍ നിയന്ത്രണം അല്ല നിരോധനം തന്നെ
പിയര്‍ലെസ്സ് കേസില്‍ Reserve Bank Of India vs Peerless General Finance  സുപ്രീംകോടതി ഇങ്ങനെ പ്രസ്ഥാവിക്കുകയുണ്ടായി. ഒരു  നിയത്രണം ആണോ നിരോധമാണോ എന്ന് പരിശോധികണം. നിയന്ത്രണത്തിന്‍റെ പേരില്‍ ഒരിക്കലും നിരോധനം ആകാന്‍ പാടില്ല. അങ്ങനെ വന്നാല്‍ അത് മൌലിക അവകാശ ലംഘനം തന്നെയാണ്.
 
കേരളത്തിനും രക്ഷയില്ല.
നിയമം വന്നു കഴിഞ്ഞു. ഭരണഘടന കോടതിയില്‍ നിന്ന് ഈ നിയമം അസാധു ആക്കിയില്ല എങ്കില്‍ ഈ നിയമം ഇവിടെ പ്രാവര്‍ത്തികം തന്നെയാണ്. ഈ നിയമത്തിന്‍റെ പ്രവര്‍ത്തനം കോടതി ഒരു ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിലെങ്ങില്‍ ഈ നിയമം ഇവിടെ പ്രാവര്‍ത്തികം ആക്കുക തന്നെ വേണം. സര്‍ക്കാര്‍ ഈ നിയമം നടപ്പിലാക്കിയിലെങ്കില്‍, ഈ നിയമം നടപ്പിലാക്കില്ല എന്ന് പറഞ്ഞാലും പ്രശനം ആണ്. ഭരണഘടനയുടെ 256, 257 അനുച്ഛേദപ്രകാരം കേന്ദ്ര നിയമം നടപ്പാക്കിയേ കഴിയു.
 
നടപ്പിലാക്കാന്‍ കഴിഞ്ഞില്ല എന്ന കാരണം കാട്ടി കേന്ദ്രത്തിനു ആര്‍ട്ടിക്കിള്‍ 356 പ്രയോഗിച്ചു പിരിച്ചു വിട്ടു കേന്ദ്ര ഭരണം നടപ്പിലാകാന്‍ കഴിയുനത്തു ആണ്.
കേരളത്തിന്‍റെ പോം വഴി
കേരളത്തിനു ഈ നിയമം കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയും. സംസ്ഥാന സര്‍ക്കാര്‍ ആണ് ചോദ്യം ചെയ്യുനത് എങ്കില്‍ സുപ്രീംകോടതിയില്‍ പോകേണ്ടി വരും. ഓരോ പൌരനും ഈ നിയമം കോടതിയില്‍ ചോദ്യം ചെയ്യാം അതിനും തടസം ഇല്ല.
പക്ഷേ കേരളത്തിനു വേറെ ഒരു വഴിയുണ്ട് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 254(2) അനുച്ഛേദo പറയുന്നത് concurrent ലിസ്റ്റില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യത്തില്‍ കേന്ദ്രത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും നിയമങ്ങള്‍ വ്യത്യസ്ഥം ആണെങ്ങില്‍ സംസ്ഥാന നിയമം പ്രസിഡന്റ് അംഗീകരിച്ചാല്‍ പിന്നെ ആ സംസ്ഥാനത്ത് നിലവില്‍ ഉണ്ടാവുക സംസ്ഥാന നിയമം മാത്രമാണ്.


കേരളത്തിന്‍റെ ഏറ്റവും നല്ല പോം വഴി ഉടനെ തന്നെ നിയമസഭ സമ്മേളനം വിളിച്ചുകൂട്ടി ഈ നിരോധന നിയമം മറികടക്കാന്‍ ഉള്ള നിയമനിര്‍മ്മാണം ആണ് വേണ്ടത്. നിയമസഭ പാസാക്കുന്ന ഈ നിയമം പ്രസിഡന്റ്‌ അംഗീകരിക്കുന്നതോടെ നിരോധന നിയമം ഇവിടെ പ്രാബല്യത്തില്‍ ഇല്ലാതാകുനത് ആണ്.


Saturday, February 11, 2017

Constitutionally Speaking. The Tamilnadu Crises



തമിഴ്നാട്ടിലെ സ്ഥിതി വിശേഷം ജനാധിപത്യ വ്യവസ്ഥക്കു ഉള്‍കൊള്ളാന്‍ കഴിയാത്തത് ആണെങ്കിലും അവിടെ ശശികലയുടെ നേതൃത്വത്തില്‍ സംജാതമായ അധിക്കര മോഹം തല്ലികെടുത്താന്‍ നമ്മുടെ ഭാരത ഭരണഘടനക്ക് നിഷ്പ്രയാസം സാധിക്കുന്നതാണ്. അവിടെ നിന്ന് ഇപ്പോ വരുന്ന വാര്‍ത്തകള്‍ നമ്മുടെ ഭരണഘടന എത്ര മാത്രം ശക്തം എന്ന് വിളിചോതുനത് ആണ്. 67 വര്‍ഷം മുന്‍പ് എഴുതിയ  ഭാരത ഭരണഘടന കാലത്തെ ഉള്‍കൊള്ളാന്‍ സാധിക്കുനത് എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു.

ഭരണഘടന പ്രതിസന്ധി

യഥാര്‍ത്ഥത്തില്‍ തമിഴ്നാടില്‍ പ്രസിഡന്‍റ് ഭരണം നടപ്പില്ലാകേണ്ട  ഭരണഘടന പ്രതിസന്ധിയുണ്ട്. കാരണം ഭാരത ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 പറയുന്നത് ഒരു സംസ്ഥാനത്ത് നിയമ വാഴ്ച നശികുംബോളും, അല്ലെങ്ങില്‍ ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ ഉള്ള ഭരണം നിര്‍വഹിക്കാന്‍ സര്‍ക്കാരിനു കഴിയാതെ വരുമ്പോള്‍ അങ്ങനെ ഉള്ള സ്ഥിതി ഗവര്‍ണര്‍ സാധൂകരിക്കുക ചെയ്താല്‍ അവിടെ  പ്രസിഡന്‍റ് ഭരണം നടപ്പിലാകാന്‍ സാധിക്കും.

തമിഴ്നാട്ടില്‍ ഇതാണ് അവസ്ഥ അവിടെ ഇപ്പോ ഒരു ഭരണം ഇല്ല. ആദ്യം പനീര്‍ സെല്‍വം രാജിവെച്ചു. അത് ഗവേര്‍ണര്‍ സ്വീകരിച്ചു അതിനു ശേഷം പനീര്‍ സെല്‍വതോടു ഒരു പുതിയ സര്‍ക്കാര്‍ വരുനത്‌ വരെ ഭരണം തുടരാന്‍ ആവശ്യപെട്ടു. കാവല്‍ മുഖ്യമന്ത്രി എന്നാണ് ഇതിനെ പറയുക. ഭരണഘടനയില്‍ കാവല്‍ മുഖ്യമന്ത്രി എന്നാ പദം ഇല്ല, അങ്ങെനെ ഒരു അധിക്കര കേന്ദ്രവും ഇല്ല അത് കൊണ്ട് ഇപ്പോളും സാങ്കേതികമായും പനീര്‍ സെല്‍വം തന്നെയാണ് മുഖ്യമന്ത്രി. പക്ഷെ മുഖ്യമന്ത്രി മാത്രം അല്ല മന്ത്രി സഭ. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍  162,163, 164, 166,167 എന്നിവ അനുശാസിക്കുനത് ഒരു സംസ്ഥാന ഭരണം നടപ്പിലകേണ്ടത് മന്ത്രിസഭയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ ആണ്. 

മന്ത്രിസഭയുടെ നിര്‍ദ്ദേശങ്ങള്‍ മാത്രമേ ഗവര്‍ണര്‍ അനുസരിക്കാന്‍ പാടുള്ളൂ. അങ്ങനെ  മന്ത്രിസഭയുടെ തീരുമാനം  ഗവര്‍ണര്‍ അനുസരിക്കാന്‍ ബാധ്യസ്തന്‍ അല്ലാത്ത ഒരു സന്ദര്‍ഭം Article 356 മാത്രം ആണ്.
ഇവിടെ ഇപ്പോള്‍ മന്ത്രിസഭയില്ല. MLAമാരും, മന്ത്രിമാരും എവിടെ എന്ന് ആര്‍ക്കും അറിയില്ല. നാട്ടില്‍ ഒരു ഭരണ വ്യവസ്ഥ നിലവില്‍ ഇല്ല. പക്ഷെ മുഖ്യമന്ത്രിയുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 167 അനുശാസിക്കുനത് മന്ത്രിസഭയുടെ തീര്‍മാനം ഗവേര്‍ണറെ അറിയികേണ്ടത് മുഖ്യമന്ത്രിയാണ്. ഇവിടെ മുഖ്യമന്ത്രി തുടരുകയാണ്. മന്ത്രിസഭ മുഖ്യമന്ത്രി എന്നാ ഒറ്റ വ്യക്തിയിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഒരു രീതിയില്‍ നോക്കിയാല്‍ പനീര്‍ സെല്‍വത്തിനു തുടരാന്‍ ഉള്ള അവകാശം ഉണ്ട്.


പനീര്‍ സെല്‍വത്തിനു മുഖ്യമന്ത്രിയായി തുടരാം

ജയലളിതയുടെ മരണ ശേഷം പനീര്‍ സെല്‍വം മുഖ്യമന്ത്രിയാകുക ചെയ്തുവല്ലോ. ഒരുവന്‍ മുഖ്യമന്ത്രിയായി നിയമിച്ചാല്‍ നിയമസഭയില്‍ വിശ്വാസവോട്ടു തേടണം. ഇവിടെ പനീര്‍ സെല്‍വo മുഖ്യമന്തി ആയതു സഭയുടെ ഭൂരിപക്ഷ അംഗീകാരത്തോടെ ആണ്. ജെല്ലികെട്ടു നിയമ നിര്‍മാണത്തിന് സഭ കൂടുകയും നിയമം പാസ് ആകുകയും ചെയ്തു. പനീര്‍ സെല്‍വം നയിക്കുന്ന മന്ത്രി സഭക്ക് വ്യക്തമായ നിയമപ്രകാരം ഭൂരിപക്ഷമുണ്ട്.
ശശികല വെറും ഒരു പാര്‍ടി സെക്രട്ടറി ആണ്. MLAപോലും അല്ല. അങനെ ഉള്ള ആള്‍ക്ക് ഒരിക്കലും പുതിയ മന്ത്രിസഭക്ക് വേണ്ടി അവകാശം ഉന്നയിക്കാന്‍ പറ്റില്ല. സ്വന്തം പാര്‍ടിയിലെ വ്യക്തികെതിരെ അവിശ്വാസം കൊണ്ട് വരാനും പറ്റില്ല. പനീര്‍ സെല്‍വതെ പാര്‍ടിയില്‍ നിന്ന് പുറത്താക്കി പക്ഷെ അത് പ്രാബല്യത്തില്‍ വരണം എങ്കില്‍ അത് സ്പീക്കര്‍ അംഗീകരിച്ചു പനീര്‍ സെല്‍വതെ സഭയില്‍ നിന്ന് യോഗ്യന്‍ അആകണം. അത് നടന്നിട്ടില്ല. ചുരുക്കി പറഞ്ഞാല്‍ പനീര്‍ സെല്‍വം തന്നെയാണു മുഖ്യമന്ത്രി. നേരത്തെ കൊടുത്ത രാജി ഗവേര്‍ണര്‍ നിരസിച്ചാല്‍ മാത്രമേ അത് സാധ്യമാകു. ഇപ്പോള്‍ വരുന്ന വാര്‍ത്ത അനുസരിച്ച് ഗവേര്നെര്‍ അത് നിരസിച്ചു എന്ന് വേണം മനസിലാക്കാന്‍.
സ്പീക്കര്‍ കയ്യോഴിജാല്‍ പിന്നെ ആകെ ഉള്ള പോംവഴി അവിശ്വാസ പ്രമേയം ആണ്. അതു കൊണ്ട് വരേണ്ടത് പ്രതിപക്ഷവും. അവിശ്വാസ പ്രമേയം വന്നു കഴിഞ്ഞാല്‍ പിന്നെ സഭ വിളിച്ചു ചേര്‍ക്കണം. പക്ഷെ അവിശ്വാസപ്രമേയത്തിനും ഒരു  പ്രശ്നം ഉണ്ട്. ഒരു സര്‍ക്കാര്‍ അടികാരത്തില്‍ എത്തി വിശ്വാസം തെളിയിച്ചാല്‍ പിന്നെ 6 മാസത്തേക്ക് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ സാധികില്ല. ജെല്ലികെട്ടു നിയമo സര്‍ക്കാര്‍ പാസാക്കിയത് ഒരു 2 ആഴ്ച മുന്‍പ് മ്മാത്രം എന്നിരിക്കെ ഇനി ഒരു അവിശ്വാസം വരണം എങ്കില്‍ 6 മാസം കഴിയണം. 


ചുരുക്കി പറഞ്ഞാല്‍ ശശികല കാണിച്ചു കൂട്ടിയത് മുഴുവന്‍ വെറുതെ അയി. ഗവര്‍നര്‍ ആണ് ഇപ്പോള്‍ താരം. അദേഹം എഴുതുനത് പോലെ ഇരിക്കും തമിഴ്നാടിന്റെ ഭാവി.  മേല്പറഞ്ഞ സംഗീര്‍ണതകലും, സാങ്കേതികതാവും നിറഞ്ഞത്‌ കൊണ്ട് ഗവര്‍ണര്‍ ഒരു പ്രസിഡന്റ്‌ ഭരണം നിര്‍ദേശിക്കാന്‍ ആണ് സാധ്യത. അത് അല്ലെങ്ങില്‍ പനീര്‍ സെല്വത്തിനു ഒരു 6 മാസം വരെ മുഖ്യമന്ത്രി അയി തുടരാന്‍ ഒരു പ്രയാസവും ഇല്ല.   

Sunday, February 5, 2017

Law Academy Students Rights and Political Malafides


സാക്ഷര കേരളം എന്നത് നിയമ നിരക്ഷര-അജ്ഞത  കേരളമാണ് എന്ന് ബോധ്യമാക്കുനത് ആണ് ലോ അക്കാദമി സമരം. നിയമം പഠിപ്പിക്കുന്ന ലോ  അക്കാദമിയിലെ വിദ്യാര്‍ഥികള്‍ പോലും നിയമ അജ്ഞരെപോലെ പെരുമാറുന്നു എങ്കില്‍ സാധാരണ ജനത്തിന്‍റെ നിയമ പരിജ്ഞാനം എത്ര നിസ്സാരം എന്ന് പറയണ്ടല്ലോ?

കേരളത്തിന്‍റെ ഭൂ നിയമത്തിലെ എന്‍റെ ചില അറിവ് ഞാന്‍ പറഞ്ഞു കൊള്ളട്ടെ. കേരളത്തില്‍ സുപ്രധാനമായ മൂന്ന് ഭൂ നിയമങ്ങള്‍ ആണ് ഉള്ളത്. ഇന്ത്യയെ എന്ന് അല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും, അത് പോലെ തന്നെ സര്‍വത്ര പ്രാബല്യത്തില്‍ കൊണ്ട് വന്നതും ആയ മൂന്നു നിയമങ്ങള്‍.

1. കേരള ഭൂ പരിഷ്കരണ നിയമങ്ങള്‍ 1957 മുതല്‍ 1969വരെ
2. കേരള ഭൂ പതിവ് നിയമം 1960
3. കേരള ഭൂ സംരക്ഷണ നിയമം 1957



കേരള ഭൂ പരിഷ്കരണ നിയമങ്ങള്‍
എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ സ്വാതന്ത്ര്യത്തിനു മുന്‍പ് വസ്തു കൈവശം വച്ച് പൂര്‍ണ അവകാശത്തോടെ വിനിയോഗം ചെയ്യാന്‍ അധികാരം ഉണ്ടായിരുന്നതു ജന്മികള്‍ക്കും, രാജാവ് ഭൂമി പതിച്ചു നല്‍കിയവര്‍ക്കും മാത്രo എന്ന്. ബാകി എല്ലാവരും ആ ഭൂമിയില്‍ പണി എടുക്കുന്ന കുടിയാന്‍ മാര്‍ മാത്രം. അതിനു അറുതി വരുത്തിയത് 1957 മുതല്‍ 1969വരെ കൊണ്ട് വന്ന ഭൂ പരിഷ്കരണ നിയമങ്ങള്‍ ആണ്. ആയതു പ്രക്കാരം ഒരു വ്യക്തിക്ക് കൈവശം വെക്കാന്‍ സാധിക്കുനത് 15 ഏക്കര്‍ വസ്തു മാത്രവും. അതിനു മുകളില്‍ വൈവശം വെച്ചിരിക്കുന്ന വസ്തുക്കള്‍ സര്‍ക്കാരിലേക്ക് ചെന്ന് ചേരുകയും സര്‍ക്കാര്‍ അവ കുടിയാന്‍മാര്‍ക്ക് വീതിച്ചു നല്‍കുകയും ചെയും. പാട്ട വസ്തു, കാണo വസ്തു എന്നിങ്ങനെ പല തരത്തില്‍ ഉള്ള വസ്തുകള്‍ക്ക് പല തരത്തില്‍ ആണ് നിയമം അനുവാദം നല്‍കുനത്. ആയതു ഇവിടെ ഇപ്പോള്‍ പറയുന്നില്ല.

കേരള ഭൂ പതിവ് നിയമം 1960
ഭൂ ഭൂ പരിഷ്കരണ നിയമങ്ങള്‍ മൂലo കുടിയാന്‍ മാര്‍ക്ക് വീതിച്ചു നല്‍കിയ ശേഷം ഉള്ള ഭൂമിയും   അല്ലാതെയും  സര്‍ക്കാരില്‍ വന്നു ചേര്‍ന്ന ഭൂമിയും, സര്‍ക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്ക് പതിച്ചു നല്‍കുകയും ചെയ്യ്നുന നിയമമാണ് കേരള ഭൂ പതിവ് നിയമം. സര്‍ക്കാര്‍ ഭൂമി സ്വക്കര്യ വ്യക്തികള്‍ക്ക് വിവിധോശങ്ങള്‍ക്ക് പതിച്ചു നല്ക്കാര്‍ ഉണ്ട്. ചിലപ്പോള്‍ സൌജന്യമായും, പണം പ്രതിഫലത്തിനും പതിച്ചു കൊടുക്കും. പണ്ട് രാജാവോ സര്കാരോ പാട്ടത്തിനു കൊടുത്ത ഭൂമിയും പാട്ട ആവശ്യങ്ങള്‍ നടപ്പാകാന്‍ കൂടി പതിച്ചു നല്‍കാര്‍ ഉണ്ട്. സര്‍ക്കാര്‍ പ്രതിഫലം വാങ്ങി  ഒരിക്കല്‍ പതിച്ചു നല്‍കിയാല്‍ പിന്നെ അത് സ്വന്തം വസ്തുവായ് മാറി. ഇവിടെ ലോ അക്കാദമിക്ക് സര്‍ക്കാര്‍ അങ്ങനെ 1982ല്‍ ഭൂമി പതിച്ചു നല്‍കി. ഇനി അത് ചോദ്യം ചെയ്യാന്‍ സാധ്യം അല്ല. നമ്മള്‍ കേരളീയരുടെ ഓരോ ഭൂമിയും ഇതു പോലെ ഏതെങ്കിലും കാലത്ത് കേരള ഭൂ പരിഷ്കരണ നിയമങ്ങള്‍/ കേരള ഭൂ പതിവ് നിയമം മൂലമോ പതിച്ചു നല്‍കിയത് ആണ് എന്ന് കൂടി ഓര്‍ക്കുക.

കേരള ഭൂ സംരക്ഷണ നിയമം 1957
വളരെ കാലിക പ്രസക്തിയുള്ള നിയമമാണ് ഇതു. ഭൂ പരിഷ്കരണ നിയമങ്ങള്‍/ കേരള ഭൂ പതിവ് നിയമം മൂലമോ പതിച്ചു കിട്ടാതെ ഇപ്പോളും സൌകാര്യ വ്യക്തികള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചു സര്‍ക്കാരിലേക്ക് കൊണ്ട് വരിക എന്നതാണ് ഈ നിയമം. ഏറ്റവും നല്ല ഉദാഹരണം ടാറ്റ, ഹാരിസണ്‍ എന്നിവര്‍ കൈവശം വെച്ചിരിക്കുന്ന ഭൂമികള്‍ ഒരു കാലത്ത് സര്‍ക്കാര്‍/രാജാവ് കൃഷിക്കോ, തൊട്ടതിനോ നിശ്ചിത കാലത്തിനു പാട്ടത്തിനു കൊടുത്തതോ ആയ ഭൂമികള്‍ നിശ്ചിത കാലത്തിനു ശേഷം വീണ്ടും കൈവശം വെക്കുനത് തടഞ്ഞു ആ ഭൂമി സര്‍ക്കാരിലേക്ക് കണ്ടു കെട്ടുക. സര്‍ക്കാര്‍ പുറമ്പോക്കും സര്‍ക്കാര്‍ തിരിച്ചു പിടിക്കുനത് ഈ നിയമം മൂലമാണ്. ഈ നിയമ മല്ലാതെ വേറെ ഒരു നിയമം വഴിയും സര്‍ക്കാരിനു ഭൂമി തിരിച്ചു പിടിക്കാന്‍ സാധ്യമല്ല.  ഭൂ പരിഷ്കരണ നിയമങ്ങള്‍/ കേരള ഭൂ പതിവ് നിയമം മൂലമോ പതിച്ചു കിട്ടാതെ സൌകാര്യ വ്യക്തികള്‍ കൈവശം വെച്ച് അനുഭവിക്കുന്ന വസ്തുക്കള്‍ളും, പിന്നെ സര്‍ക്കാര്‍ പുരംബോക്കുകളും  മാട്രംമാണ് ഇതു കൊണ്ട് സാധിക്കുക.


ഈ നിയമങ്ങള്‍  ഇങ്ങനെ ഇരിക്കെ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കണം എന്നാ വാദം നിയമ പരമായി നിലനില്‍ക്കുനത്‌ അല്ല. മാത്രവും അല്ല വിദ്യാര്‍ഥികളുടെ ആവശ്യം നല്ല കോളേജ് അന്തെരീകം എന്ന് ആണ് അല്ലാതെ ഭൂമി പ്രശ്നം അല്ല. അവര്‍ അത് ഉന്നയിച്ചിട്ടും ഇല്ല. അവര്‍ ഉപയോഗിക്കുന്ന വസ്തു ആണ്ഭൂ ഇതു എന്ന് ഓര്‍ക്കണം.  ഭൂ പ്രശനം വെറും നിലനില്‍കാത്ത രാഷ്ടീയ കളി മാത്രമാണ്. വിധ്യര്തികളെ മുന്നില്‍ നിരതി കൊണ്ട് കളിപ്പിക്കുന കളി. വിദ്യാര്‍ഥിആവശ്യങ്ങള്‍ പ്രസക്തം പക്ഷെ രാഷ്ട്രീയ മുതലെടുപ്പ് പ്രഹസനം.