Sunday, May 28, 2017



വഞ്ചിക്കപെട്ട ഒരു ജനതയാണ് നമ്മള്‍. ഭാരത ഭരണഘടനേയും നിയമ വ്യവസ്ഥയെയും കബളിക്കപെട്ടിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പരിസ്ഥിതി മന്ത്രാലയം വഴി  വന്നിരിക്കുന്ന വിജ്ഞാപനം നിരോധനം തന്നെയാണ്. കേന്ദ്രസര്‍ക്കാരിനു നേരിട്ട് ചെയ്യാന്‍ കഴിയാത്ത കാര്യം ഒരു പിന്‍വതലില്‍ കൂടി നടത്തിയിരിക്കുന്നു. ഭാരതത്തില്‍ ബീഫ് നിരോധനം എന്നത് സംഘപരിവാര്‍ അജണ്ടയാണ്.  അവര്‍ അവരുടെ ഏതു  അജണ്ടയും ഏതു വിധേയവും നടപ്പാക്കുക തന്നെ ചെയ്യും. ഇതിന്‍റെ  പ്രതിരൂപമാണ് ഈ നിരോധനം. 

ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നതു “ജന്തു ക്രൂരത നിരോധനം (കന്നുകാലി ചന്ത നിയന്ത്രണ) ചട്ടങ്ങള്‍ 2016 Prevention of Cruelty to Animals (Regulation of Livestock Markets) Rules, 2016 ആണ.  മൃഗങ്ങളോടു ഉള്ള ക്രൂരത തടയല്‍ നിയമം 1960ന്‍റെ Prevention of Cruelty to Animals Act, 1960  കീഴില്‍ നിര്‍മിച്ച ചട്ടങ്ങള്‍ ആണിത്. പേര് വായിച്ചാല്‍ വെറും കന്നുകാലി ചന്ത നിയന്ത്രണ ചട്ടങ്ങള്‍  എന്ന് മാത്രം തോന്നുമെങ്കിലും ചട്ടങ്ങള്‍ വായിച്ചാല്‍ പകല്‍ പോലെ വ്യക്തം ഇതു മാംസാഹാര നിരോധനം തന്നെ ലക്‌ഷ്യം വെക്കുന്നു എന്ന്.

യഥാര്‍ത്ഥത്തില്‍ ബീഫ് നിരോധിചു എന്നാ വാക് മാത്രം ഉപയോഗിചിടില്ല, ഫലത്തില്‍ ഇതു ബീഫ് നിരോധനം തന്നെയാണ്. ബീഫ് നിരോധനം എന്നതിനേക്കാള്‍ ഉപരി മാംസാഹാര നിരോധനം (Red Meat prohibition) എന്ന് വിശേഷിപ്പിക്കാം.
തുടക്കത്തില്‍ തന്നെ പറഞ്ഞു നമ്മള്‍ വഞ്ചിക്കപെട്ട ഒരു ജനതയാണ് എന്ന്. ഇതു മനസിലാകണം എങ്കില്‍ കുറച്ചു അടിസ്ഥാന നിയമം അറിഞ്ഞിരിക്കേണ്ടതാണ്. നിയമം എന്ന് പറയുമ്പോള്‍ ഭരണഘടന നിയമം എന്ന് കൂടെ പറഞ്ഞു കൊള്ളട്ടെ. സ്വന്തം രാജ്യത്തെ ഭരണഘടന എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാ അടിസ്ഥാന വിദ്യാഭ്യാസം ലഭികാത്ത ഒരു ജനതയാണ് നമ്മുടെതെന്ന് മനസില്ലകുമ്പോള്‍ മാത്രമാണ് നമ്മള്‍ വഞ്ചിതരായതിന്‍റെ ആഴം മനസിലാകു.

ഭരണഘടന പറയുന്നത്.

ഭരണഘടനയുടെ 7 ഷെഡ്യുളില്‍ മൂന്ന് ലിസ്ടുകളായി കേന്ദ്ര-സംസ്ഥാന അധിക്കാരം വിഭജിച്ചിരിക്കുന്നു.  ഒന്നാം ലിസ്റ്റില്‍ അക്കമിട്ടു പറയുന്നതു കേന്ദ്രസര്‍ക്കാര്‍ അധികാരവും (Union List), രണ്ടാം ലിസ്റ്റില്‍ അക്കമിട്ടു പറയുന്നത് സംസ്ഥാനത്തിന്‍റെ അധികാര പരിധിയും ആണ് (State List). മൂനാം ലിസ്റ്റില്‍ പറയുന്നത് കേന്ദ്രത്തിനും, സംസ്ഥാനത്തിനും ഒരു പോലെ അധികാരം പ്രയോഗിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ആണ് (Concurrent List). ഭരണഘടനയുടെ 246അനുച്ഛേദപ്രകാരം പ്രകാരം കേന്ദ്രം Union listല്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മേലും, സംസ്ഥാനം State Listല്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നിന്നും മാത്രം നിയമം ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്‍റെ അധികാരപരിധിയില്‍ കടക്കുവാണോ നിയമ നിര്‍മാണം നടതുവാനോ സാധികില്ല. അത് പോലെ കേന്ദ്രത്തിനു സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ കടക്കുവാനോ നിയമ നിര്‍മാണം നടതുവാനോ സാധികില്ല. അങ്ങനെ എന്തെങ്കിലും നിയമം നിര്‍മിച്ചാല്‍ അത് അസാധു മാത്രമാണ്. concurrent ലിസ്റ്റില്‍ നിയമനിര്‍മാണത്തിന് സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒരുപോലെ അധിക്കാരം ഉണ്ട്. ഈ അധികാരം ഉപയോഗിച്ചാണ്‌ ഇപ്പോളത്തെ ചട്ടങ്ങള്‍ കേന്ദ്രം നിര്‍മിചിരിക്കുനത്.  കന്നുകാലി സംബന്ധമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ അധിക്കാരം പരിശോധിക്കാം.
കേന്ദ്ര സര്‍ക്കരിന്‍റെ  അധിക്കാര പരിധി
കന്നുകാലി സംബന്ധിചു നേരിട്ട് നിയമനിര്‍മാണത്തിന്  കേന്ദ്രസര്‍ക്കാരിനുയാതൊരു  അധികാരവും ഇല്ല. Union Listല്‍ കന്നുകാലികളെ പറ്റി പരാമര്‍ശം പോലും ഇല്ല. 
സംസ്ഥാനത്തിന്‍റെ അധിക്കാര പരിധി പരിശോധിക്കാം
State List Entry 15 പറയുന്നത് മൃഗ പരിപാലനം, കന്നുകാലിവര്‍ഗ്ഗവും അതിനെ പറ്റിയുള്ള കാര്യങ്ങള്‍ ആണ്.
State List Entry 28 പറയുന്നത് ചന്തകളും, മേളകളെ പറ്റിയും ആണ്. ഇതില്‍ കന്നുകാലി ചന്തകളും മേളകളും ഉള്‍പെടും.
State List Entry 58 ജന്തുക്കള്‍ക്കു മേലുള്ള നികുതി എര്‍പെടുതാന്‍ ഉള്ള അധികാരം.
ഇരു സര്‍ക്കാരിനും അധിക്കാരമുള്ള concurrent ലിസ്റ്റ് പരിശോധിക്കാം.
Concurrent List Entry 17 പ്രകാരം ജന്തുകള്‍കെതിരെ ഉള്ള ക്രൂരത തടയല്‍ പറഞ്ഞിരിക്കുന്നു. ഈ അധികാരം ഉപയോഗിച്ച് ആണ് മൃഗങ്ങളോടു ഉള്ള ക്രൂരത തടയല്‍ നിയമം 1960ന്‍റെ Prevention of Cruelty to Animals Act, 1960  നിര്‍മിചിരിക്കുനത്.
ഈ നിയമത്തിന്‍റെ കീഴിലാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്ന ചട്ടങ്ങള്‍ നിര്‍മിചിരിക്കുനതും. ഭരണഘടനയുടെ ഈ സ്വാതന്ത്ര്യം വെച്ചു സംസ്ഥാന സര്‍ക്കാരിന്‍റെ അധികാരത്തില്‍ കേന്ദ്രം കൈകടതിയിരിക്കുകയാണ്. ഭരണഘടനയുടെ 246(3) അനുച്ഛേദപ്രകാരം കേന്ദ്രത്തിനു സംസ്ഥാന സര്‍ക്കരിന്‍റെ അധികാരപരിധിയില്‍ നിയമം നിര്‍മിക്കാന്‍ കഴിയുകയില്ല. ഇവിടെയാണ് വലിയ ചതികുഴിയുളത്. സംസ്ഥാനത്തിന്‍റെ അധികാര പരിധിയില്‍ മാത്രം വരുന്ന ചന്തകളും, മേളകളും ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്ന ചട്ടങ്ങളില്‍ ഉള്‍പെടുത്തിയിരിക്കുന്നു.

മാംസാഹാരങ്ങള്‍ നിരോധിക്കുവാനോ, നിയന്ത്രിക്കുവാനോ കേന്ദ്രത്തിനുയാതൊരു അധികാരവും ഇല്ല. അത് തികച്ചും സംസ്ഥാനത്തിന്‍റെ അധികാരപരിധിയില്‍ വരുന്ന ഒന്നാണ്. പക്ഷേ ഇതിനെ മറികടക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരു കുറുക്കു വഴി കണ്ടെത്തിയിരിക്കുനത്. പ്രത്യക്ഷമായി ചെയ്യാന്‍ കഴിയാത്തത് പരോക്ഷമായി ചെയ്യുക എന്നാ തന്ത്രം. ബീഫ് നിരോധിച്ചില്ല പക്ഷേ അതിന്‍റെ വിപണനവും, മറ്റും നിയന്ത്രണങ്ങളുടെ പേരില്‍ നിരോധിച്ചു. ഇവിടെ യഥാര്‍ത്ഥത്തില്‍ നിയത്രണം അല്ല, മറിച്ചു നിരോധനം തന്നെയാണ്.

ഇതു നിയന്ത്രണം അല്ല, നിരോധനം തന്നെ.
(കന്നുകാലി ചന്ത നിയന്ത്രണ) ചട്ടങ്ങള്‍ 2016 Prevention of Cruelty to Animals (Regulation of Livestock Markets) Rules, 2016 പേര് വായിക്കുമ്പോള്‍ വെറും നിയന്ത്രണം മാത്രം എന്നേ തോന്നുകയുള്ളൂ. അതും കാലി ചന്തകളെ മാത്രം നിയന്ത്രിക്കാന്‍ ഉള്ള ഒരു ചട്ടം. ഇവിടെ അറവു ശാലകളെ നിയന്ത്രിക്കുകയോ നിരോധിച്ചിട്ടും ഇല്ല. പിന്നെ എങ്ങനെയാണ് ബീഫ് നിരോധിച്ചു എന്ന് പറയുന്നത്. ഇതാണല്ലോ സംഘപരിവാര്‍ സംഘടനകള്‍ അഴിച്ചുവിടുന്ന പ്രചാരണം. ഒരാള്‍ നിയമത്തിന്‍റെ പേര് മാത്രം വായിച്ചാല്‍ ഇത്രമാത്രമേ  മനസിലാകു. പക്ഷേ ഇതിന്‍റെ ഉള്ളടക്കം പരിശോധിക്കുമ്പോള്‍ മാത്രമേ ഇതിന്‍റെ ചതി കുഴി മനസിലാകു.
(കന്നുകാലി ചന്ത നിയന്ത്രണ) ചട്ടങ്ങള്‍ 2016ല്‍ കന്നുകാലി ചന്ത ( Animal Market) എന്താണ് എന്ന് നിര്‍വച്ചിരിക്കുന്നു. ചന്തയുടെ നിര്‍വചനത്തില്‍ അറവുശാലയും ഉള്‍പെടുന്നു എന്നതാണ് വസ്തുത. ചട്ടങ്ങളുടെ ഉപച്ചട്ടം 2(b)യാണ് കന്നുകാലി ചന്തയെ നിര്‍വചിരിക്കുനത്.
ഇതില്‍ പ്രകാരം പറയുന്നത് “lairage adjoining a market or a slaughterhouseഎന്നതു വലിയ അപകടകാരിയാണ്. lariage എന്ന് വെച്ചാല്‍ കന്നുകാലികളെ സൂക്ഷിക്കുന്ന സ്ഥലം എന്നതാണ്. വ്യക്തമായി പറഞ്ഞാല്‍ അറവുശാലയുടെയും ചന്തയുടെയും അടുത്ത് കന്നുകാലികളെ സൂക്ഷിക്കുന്ന സ്ഥലം വരെ കന്നുകാലി  അതായത് കന്നുകാലികളെ അറക്കാന്‍ വേണ്ടി സൂക്ഷിക്കുന്ന സ്ഥലം വരെ ഈ ചട്ടത്തിന്‍റെ കീഴില്‍ വരും.
ചട്ടത്തിന്‍റെ ഉപച്ചട്ടങ്ങള്‍ [Rule 22(b)(iii), 22(e)(i))] ആണ് ഇനി വലിയ ചതികുഴി. ചട്ടം 22 അനുശാസിക്കുനത് കന്നുകാലി ചന്തകളിലെ കന്നുകാലി വില്പന നിയന്ത്രണങ്ങള്‍ ആണ്. കന്നുകാലി ചന്തകള്‍ എന്ന് വെച്ചാല്‍ അരവ്ശാലകളും പെടും എന്ന് മേല്‍ കണ്ടു കഴിഞ്ഞല്ലോ.
ചട്ടം 22(b)(iii) പറയുന്നത്  കന്നുകാലിയെ അറക്കാന്‍ വേണ്ടി വില്‍കുകയില്ല എന്ന് സത്യവാന്‍മൂലം നല്‍കണം എന്ന്. അതായതു കന്നുകാലിയെ  ചന്തകളില്‍ അറക്കാന്‍ വേണ്ടി വില്‍പന നടത്തരുത് എന്ന്.
 
ചട്ടം 22(e)(i)) പറയുന്നത് കാലി ചന്തയില്‍ കന്നുകാലിയെ വാങ്ങുന്ന ആള്‍ അതിനെ അറക്കാന്‍ പാടില്ല എന്ന്.
 
നേരത്തെ നമ്മള്‍ കണ്ടുകഴിഞ്ഞല്ലോ കന്നുകാലി ചന്ത എന്നാല്‍ അറവുശാലയും ഉള്‍പെടും എന്ന്. ചുരുക്കി പറഞ്ഞാല്‍ ഒരാള്‍ക്ക് കന്നുകാലിയെ അറവുശാലയില്‍ ചെന്ന് വില്‍ക്കാന്‍ സാധിക്കില്ല. വാങ്ങിച്ച ആള്‍ക്ക് അതിനെ കൊല്ലാന്‍ ഉള്ള അവകാശവും ഇല്ല. ഇതിനെ നിരോധനം എന്ന് മാത്രമേ പറയാന്‍ കഴിയുകയുള്ളൂ. വെള്ളം കുടിക്കുനതു നിരോധിച്ചില്ല  പക്ഷേ വെള്ളം കുടിക്കാന്‍ വേണ്ടി വില്‍കുനതും വാങ്ങുനതും നിരോധിച്ചു എന്നത് സാരം. 

രാജ്യത്തിന്‍റെ നിയമവ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്ന ഒരു ചട്ടമാണിത്. ഈ ചട്ടം രൂപികരിചിരിക്കുനത് മൃഗങ്ങളോടു ഉള്ള ക്രൂരത തടയല്‍ നിയമം 1960ന്‍റെ Prevention of Cruelty to Animals Act, 1960ന്‍റെ 38യാം വകുപിന്‍റെ കീഴില്‍ ആണ്.  38യാം വകുപ്പ് ഇങ്ങനെ ഉള്ള ചട്ടങ്ങള്‍ക്ക് വേണ്ടി ഉള്ളതും അല്ല എന്നത് ആണ് വസ്തുത. 1960ലെ നിയമം പറയുന്നത് തന്നെ ജന്തുകളുടെ അനാവശ്യമായി വേദനിപ്പികുകയോ, കഷ്ടപെടുതളുകള്‍ക്ക് വിധേയമാക്കുന്നത്തിനെതിരെ ആണ്. ഒരു ഉദാഹരണം പറഞ്ഞാല്‍ ജെല്ലികെട്ടു, കോഴി പോര് ഇതു പോലെ ഉള്ള വിനോദങ്ങള്‍ക്ക് വേണ്ടി ജന്തുകളെ പീഡിപ്പിക്കരുത് എന്നതാണ്. ഈ നിയമത്തിന്‍റെ കീഴിലാണ് ജെല്ലികെട്ടു നിരോധിച്ചതും. ഈ നിയമത്തിന്‍റെ കീഴില്‍ മാംസഭോജനത്തിനു വേണ്ടി ജന്തുകളെ കൊല്ലുനതിനു നിയന്ത്രിക്കാനോ, നിരോധിക്കാനോ കഴിയില്ല. 
 
മൌലിക അവകാശ നിഷേധം

ജീവിക്കാന്‍ ഉള്ള അവകാശം. (ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21)

ഒരുവന്‍ എന്ത് കഴിക്കണം കഴികണ്ട എന്ന് തീരുമാനിക്കാന്‍ ഉള്ള അവകാശം അവന്‍റെ സ്വകാര്യതയുടെ കീഴില്‍ വരുനത്‌ ആണ്. സുപ്രീംകോടതി ഇതു ഹിന്‍സ വിരോധാക് സംഘ വിധിയില്‍ Hinsa Virodhak Sangh vs Mirzapur Moti Kuresh Jamat പറഞ്ഞിട്ടുണ്ട്.

തൊഴില്‍ വ്യാപാരത്തിനു ഉള്ള അവകാശം ആര്‍ട്ടിക്കിള്‍ 19(1)(g)

ഒരാളുടെ തൊഴില്‍ തടയാനോ, അനിയന്ത്രിതമായി വിലക്കുകള്‍ എര്‍പെടുതാനോ കഴിയുകയില്ല. നിയന്ത്രണങ്ങള്‍ ആകമെങ്കിലും അത് ഒരിക്കലും ഒരു കടന്നു കയറ്റമോ നിരോധനമോ ആകാന്‍ പാടില്ല. ഇവിടെ ഒരാള്‍ക്ക് തന്‍റെ കാലി അറക്കാന്‍ വേണ്ടി വില്‍ക്കാനും കഴിയില്ല ഒരു അറവുകാരന് തന്‍റെ അറവ്ശാലയില്‍ വെച്ചു അറക്കാന്‍ വേണ്ടി കാലിയെ വാങ്ങാനും കഴിയില്ല. ഇതു തികച്ചും ഭരണഘടന വിരുദ്ധ ചട്ടം തന്നെയാണ്.
ഈ ചട്ടങ്ങള്‍ നിയന്ത്രണം അല്ല നിരോധനം തന്നെ
പിയര്‍ലെസ്സ് കേസില്‍ Reserve Bank Of India vs Peerless General Finance  സുപ്രീംകോടതി ഇങ്ങനെ പ്രസ്ഥാവിക്കുകയുണ്ടായി. ഒരു  നിയത്രണം ആണോ നിരോധമാണോ എന്ന് പരിശോധികണം. നിയന്ത്രണത്തിന്‍റെ പേരില്‍ ഒരിക്കലും നിരോധനം ആകാന്‍ പാടില്ല. അങ്ങനെ വന്നാല്‍ അത് മൌലിക അവകാശ ലംഘനം തന്നെയാണ്.
 
കേരളത്തിനും രക്ഷയില്ല.
നിയമം വന്നു കഴിഞ്ഞു. ഭരണഘടന കോടതിയില്‍ നിന്ന് ഈ നിയമം അസാധു ആക്കിയില്ല എങ്കില്‍ ഈ നിയമം ഇവിടെ പ്രാവര്‍ത്തികം തന്നെയാണ്. ഈ നിയമത്തിന്‍റെ പ്രവര്‍ത്തനം കോടതി ഒരു ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിലെങ്ങില്‍ ഈ നിയമം ഇവിടെ പ്രാവര്‍ത്തികം ആക്കുക തന്നെ വേണം. സര്‍ക്കാര്‍ ഈ നിയമം നടപ്പിലാക്കിയിലെങ്കില്‍, ഈ നിയമം നടപ്പിലാക്കില്ല എന്ന് പറഞ്ഞാലും പ്രശനം ആണ്. ഭരണഘടനയുടെ 256, 257 അനുച്ഛേദപ്രകാരം കേന്ദ്ര നിയമം നടപ്പാക്കിയേ കഴിയു.
 
നടപ്പിലാക്കാന്‍ കഴിഞ്ഞില്ല എന്ന കാരണം കാട്ടി കേന്ദ്രത്തിനു ആര്‍ട്ടിക്കിള്‍ 356 പ്രയോഗിച്ചു പിരിച്ചു വിട്ടു കേന്ദ്ര ഭരണം നടപ്പിലാകാന്‍ കഴിയുനത്തു ആണ്.
കേരളത്തിന്‍റെ പോം വഴി
കേരളത്തിനു ഈ നിയമം കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയും. സംസ്ഥാന സര്‍ക്കാര്‍ ആണ് ചോദ്യം ചെയ്യുനത് എങ്കില്‍ സുപ്രീംകോടതിയില്‍ പോകേണ്ടി വരും. ഓരോ പൌരനും ഈ നിയമം കോടതിയില്‍ ചോദ്യം ചെയ്യാം അതിനും തടസം ഇല്ല.
പക്ഷേ കേരളത്തിനു വേറെ ഒരു വഴിയുണ്ട് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 254(2) അനുച്ഛേദo പറയുന്നത് concurrent ലിസ്റ്റില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യത്തില്‍ കേന്ദ്രത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും നിയമങ്ങള്‍ വ്യത്യസ്ഥം ആണെങ്ങില്‍ സംസ്ഥാന നിയമം പ്രസിഡന്റ് അംഗീകരിച്ചാല്‍ പിന്നെ ആ സംസ്ഥാനത്ത് നിലവില്‍ ഉണ്ടാവുക സംസ്ഥാന നിയമം മാത്രമാണ്.


കേരളത്തിന്‍റെ ഏറ്റവും നല്ല പോം വഴി ഉടനെ തന്നെ നിയമസഭ സമ്മേളനം വിളിച്ചുകൂട്ടി ഈ നിരോധന നിയമം മറികടക്കാന്‍ ഉള്ള നിയമനിര്‍മ്മാണം ആണ് വേണ്ടത്. നിയമസഭ പാസാക്കുന്ന ഈ നിയമം പ്രസിഡന്റ്‌ അംഗീകരിക്കുന്നതോടെ നിരോധന നിയമം ഇവിടെ പ്രാബല്യത്തില്‍ ഇല്ലാതാകുനത് ആണ്.