Saturday, February 11, 2017

Constitutionally Speaking. The Tamilnadu Crises



തമിഴ്നാട്ടിലെ സ്ഥിതി വിശേഷം ജനാധിപത്യ വ്യവസ്ഥക്കു ഉള്‍കൊള്ളാന്‍ കഴിയാത്തത് ആണെങ്കിലും അവിടെ ശശികലയുടെ നേതൃത്വത്തില്‍ സംജാതമായ അധിക്കര മോഹം തല്ലികെടുത്താന്‍ നമ്മുടെ ഭാരത ഭരണഘടനക്ക് നിഷ്പ്രയാസം സാധിക്കുന്നതാണ്. അവിടെ നിന്ന് ഇപ്പോ വരുന്ന വാര്‍ത്തകള്‍ നമ്മുടെ ഭരണഘടന എത്ര മാത്രം ശക്തം എന്ന് വിളിചോതുനത് ആണ്. 67 വര്‍ഷം മുന്‍പ് എഴുതിയ  ഭാരത ഭരണഘടന കാലത്തെ ഉള്‍കൊള്ളാന്‍ സാധിക്കുനത് എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു.

ഭരണഘടന പ്രതിസന്ധി

യഥാര്‍ത്ഥത്തില്‍ തമിഴ്നാടില്‍ പ്രസിഡന്‍റ് ഭരണം നടപ്പില്ലാകേണ്ട  ഭരണഘടന പ്രതിസന്ധിയുണ്ട്. കാരണം ഭാരത ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 പറയുന്നത് ഒരു സംസ്ഥാനത്ത് നിയമ വാഴ്ച നശികുംബോളും, അല്ലെങ്ങില്‍ ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ ഉള്ള ഭരണം നിര്‍വഹിക്കാന്‍ സര്‍ക്കാരിനു കഴിയാതെ വരുമ്പോള്‍ അങ്ങനെ ഉള്ള സ്ഥിതി ഗവര്‍ണര്‍ സാധൂകരിക്കുക ചെയ്താല്‍ അവിടെ  പ്രസിഡന്‍റ് ഭരണം നടപ്പിലാകാന്‍ സാധിക്കും.

തമിഴ്നാട്ടില്‍ ഇതാണ് അവസ്ഥ അവിടെ ഇപ്പോ ഒരു ഭരണം ഇല്ല. ആദ്യം പനീര്‍ സെല്‍വം രാജിവെച്ചു. അത് ഗവേര്‍ണര്‍ സ്വീകരിച്ചു അതിനു ശേഷം പനീര്‍ സെല്‍വതോടു ഒരു പുതിയ സര്‍ക്കാര്‍ വരുനത്‌ വരെ ഭരണം തുടരാന്‍ ആവശ്യപെട്ടു. കാവല്‍ മുഖ്യമന്ത്രി എന്നാണ് ഇതിനെ പറയുക. ഭരണഘടനയില്‍ കാവല്‍ മുഖ്യമന്ത്രി എന്നാ പദം ഇല്ല, അങ്ങെനെ ഒരു അധിക്കര കേന്ദ്രവും ഇല്ല അത് കൊണ്ട് ഇപ്പോളും സാങ്കേതികമായും പനീര്‍ സെല്‍വം തന്നെയാണ് മുഖ്യമന്ത്രി. പക്ഷെ മുഖ്യമന്ത്രി മാത്രം അല്ല മന്ത്രി സഭ. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍  162,163, 164, 166,167 എന്നിവ അനുശാസിക്കുനത് ഒരു സംസ്ഥാന ഭരണം നടപ്പിലകേണ്ടത് മന്ത്രിസഭയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ ആണ്. 

മന്ത്രിസഭയുടെ നിര്‍ദ്ദേശങ്ങള്‍ മാത്രമേ ഗവര്‍ണര്‍ അനുസരിക്കാന്‍ പാടുള്ളൂ. അങ്ങനെ  മന്ത്രിസഭയുടെ തീരുമാനം  ഗവര്‍ണര്‍ അനുസരിക്കാന്‍ ബാധ്യസ്തന്‍ അല്ലാത്ത ഒരു സന്ദര്‍ഭം Article 356 മാത്രം ആണ്.
ഇവിടെ ഇപ്പോള്‍ മന്ത്രിസഭയില്ല. MLAമാരും, മന്ത്രിമാരും എവിടെ എന്ന് ആര്‍ക്കും അറിയില്ല. നാട്ടില്‍ ഒരു ഭരണ വ്യവസ്ഥ നിലവില്‍ ഇല്ല. പക്ഷെ മുഖ്യമന്ത്രിയുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 167 അനുശാസിക്കുനത് മന്ത്രിസഭയുടെ തീര്‍മാനം ഗവേര്‍ണറെ അറിയികേണ്ടത് മുഖ്യമന്ത്രിയാണ്. ഇവിടെ മുഖ്യമന്ത്രി തുടരുകയാണ്. മന്ത്രിസഭ മുഖ്യമന്ത്രി എന്നാ ഒറ്റ വ്യക്തിയിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഒരു രീതിയില്‍ നോക്കിയാല്‍ പനീര്‍ സെല്‍വത്തിനു തുടരാന്‍ ഉള്ള അവകാശം ഉണ്ട്.


പനീര്‍ സെല്‍വത്തിനു മുഖ്യമന്ത്രിയായി തുടരാം

ജയലളിതയുടെ മരണ ശേഷം പനീര്‍ സെല്‍വം മുഖ്യമന്ത്രിയാകുക ചെയ്തുവല്ലോ. ഒരുവന്‍ മുഖ്യമന്ത്രിയായി നിയമിച്ചാല്‍ നിയമസഭയില്‍ വിശ്വാസവോട്ടു തേടണം. ഇവിടെ പനീര്‍ സെല്‍വo മുഖ്യമന്തി ആയതു സഭയുടെ ഭൂരിപക്ഷ അംഗീകാരത്തോടെ ആണ്. ജെല്ലികെട്ടു നിയമ നിര്‍മാണത്തിന് സഭ കൂടുകയും നിയമം പാസ് ആകുകയും ചെയ്തു. പനീര്‍ സെല്‍വം നയിക്കുന്ന മന്ത്രി സഭക്ക് വ്യക്തമായ നിയമപ്രകാരം ഭൂരിപക്ഷമുണ്ട്.
ശശികല വെറും ഒരു പാര്‍ടി സെക്രട്ടറി ആണ്. MLAപോലും അല്ല. അങനെ ഉള്ള ആള്‍ക്ക് ഒരിക്കലും പുതിയ മന്ത്രിസഭക്ക് വേണ്ടി അവകാശം ഉന്നയിക്കാന്‍ പറ്റില്ല. സ്വന്തം പാര്‍ടിയിലെ വ്യക്തികെതിരെ അവിശ്വാസം കൊണ്ട് വരാനും പറ്റില്ല. പനീര്‍ സെല്‍വതെ പാര്‍ടിയില്‍ നിന്ന് പുറത്താക്കി പക്ഷെ അത് പ്രാബല്യത്തില്‍ വരണം എങ്കില്‍ അത് സ്പീക്കര്‍ അംഗീകരിച്ചു പനീര്‍ സെല്‍വതെ സഭയില്‍ നിന്ന് യോഗ്യന്‍ അആകണം. അത് നടന്നിട്ടില്ല. ചുരുക്കി പറഞ്ഞാല്‍ പനീര്‍ സെല്‍വം തന്നെയാണു മുഖ്യമന്ത്രി. നേരത്തെ കൊടുത്ത രാജി ഗവേര്‍ണര്‍ നിരസിച്ചാല്‍ മാത്രമേ അത് സാധ്യമാകു. ഇപ്പോള്‍ വരുന്ന വാര്‍ത്ത അനുസരിച്ച് ഗവേര്നെര്‍ അത് നിരസിച്ചു എന്ന് വേണം മനസിലാക്കാന്‍.
സ്പീക്കര്‍ കയ്യോഴിജാല്‍ പിന്നെ ആകെ ഉള്ള പോംവഴി അവിശ്വാസ പ്രമേയം ആണ്. അതു കൊണ്ട് വരേണ്ടത് പ്രതിപക്ഷവും. അവിശ്വാസ പ്രമേയം വന്നു കഴിഞ്ഞാല്‍ പിന്നെ സഭ വിളിച്ചു ചേര്‍ക്കണം. പക്ഷെ അവിശ്വാസപ്രമേയത്തിനും ഒരു  പ്രശ്നം ഉണ്ട്. ഒരു സര്‍ക്കാര്‍ അടികാരത്തില്‍ എത്തി വിശ്വാസം തെളിയിച്ചാല്‍ പിന്നെ 6 മാസത്തേക്ക് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ സാധികില്ല. ജെല്ലികെട്ടു നിയമo സര്‍ക്കാര്‍ പാസാക്കിയത് ഒരു 2 ആഴ്ച മുന്‍പ് മ്മാത്രം എന്നിരിക്കെ ഇനി ഒരു അവിശ്വാസം വരണം എങ്കില്‍ 6 മാസം കഴിയണം. 


ചുരുക്കി പറഞ്ഞാല്‍ ശശികല കാണിച്ചു കൂട്ടിയത് മുഴുവന്‍ വെറുതെ അയി. ഗവര്‍നര്‍ ആണ് ഇപ്പോള്‍ താരം. അദേഹം എഴുതുനത് പോലെ ഇരിക്കും തമിഴ്നാടിന്റെ ഭാവി.  മേല്പറഞ്ഞ സംഗീര്‍ണതകലും, സാങ്കേതികതാവും നിറഞ്ഞത്‌ കൊണ്ട് ഗവര്‍ണര്‍ ഒരു പ്രസിഡന്റ്‌ ഭരണം നിര്‍ദേശിക്കാന്‍ ആണ് സാധ്യത. അത് അല്ലെങ്ങില്‍ പനീര്‍ സെല്വത്തിനു ഒരു 6 മാസം വരെ മുഖ്യമന്ത്രി അയി തുടരാന്‍ ഒരു പ്രയാസവും ഇല്ല.   

No comments:

Post a Comment