സാക്ഷര
കേരളം എന്നത് നിയമ നിരക്ഷര-അജ്ഞത കേരളമാണ്
എന്ന് ബോധ്യമാക്കുനത് ആണ് ലോ അക്കാദമി സമരം. നിയമം പഠിപ്പിക്കുന്ന ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ പോലും നിയമ
അജ്ഞരെപോലെ പെരുമാറുന്നു എങ്കില്‍ സാധാരണ ജനത്തിന്‍റെ നിയമ പരിജ്ഞാനം എത്ര
നിസ്സാരം എന്ന് പറയണ്ടല്ലോ?
കേരളത്തിന്‍റെ
ഭൂ നിയമത്തിലെ എന്‍റെ ചില അറിവ് ഞാന്‍ പറഞ്ഞു കൊള്ളട്ടെ. കേരളത്തില്‍ സുപ്രധാനമായ
മൂന്ന് ഭൂ നിയമങ്ങള്‍ ആണ് ഉള്ളത്. ഇന്ത്യയെ എന്ന് അല്ല ലോകത്തിലെ തന്നെ ഏറ്റവും
മികച്ചതും, അത് പോലെ തന്നെ സര്‍വത്ര പ്രാബല്യത്തില്‍ കൊണ്ട് വന്നതും ആയ മൂന്നു
നിയമങ്ങള്‍.
1. കേരള ഭൂ പരിഷ്കരണ നിയമങ്ങള്‍ 1957 മുതല്‍ 1969വരെ
2. കേരള ഭൂ പതിവ് നിയമം 1960
3. കേരള ഭൂ സംരക്ഷണ നിയമം 1957
കേരള
ഭൂ പരിഷ്കരണ നിയമങ്ങള്‍
എല്ലാവര്‍ക്കും
അറിയാവുന്ന കാര്യമാണല്ലോ സ്വാതന്ത്ര്യത്തിനു മുന്‍പ് വസ്തു കൈവശം വച്ച് പൂര്‍ണ
അവകാശത്തോടെ വിനിയോഗം ചെയ്യാന്‍ അധികാരം ഉണ്ടായിരുന്നതു ജന്മികള്‍ക്കും, രാജാവ്
ഭൂമി പതിച്ചു നല്‍കിയവര്‍ക്കും മാത്രo എന്ന്. ബാകി എല്ലാവരും ആ ഭൂമിയില്‍ പണി
എടുക്കുന്ന കുടിയാന്‍ മാര്‍ മാത്രം. അതിനു അറുതി വരുത്തിയത് 1957 മുതല്‍ 1969വരെ
കൊണ്ട് വന്ന ഭൂ പരിഷ്കരണ നിയമങ്ങള്‍ ആണ്. ആയതു പ്രക്കാരം ഒരു വ്യക്തിക്ക് കൈവശം
വെക്കാന്‍ സാധിക്കുനത് 15
ഏക്കര്‍ വസ്തു മാത്രവും. അതിനു മുകളില്‍ വൈവശം വെച്ചിരിക്കുന്ന വസ്തുക്കള്‍ സര്‍ക്കാരിലേക്ക്
ചെന്ന് ചേരുകയും സര്‍ക്കാര്‍ അവ കുടിയാന്‍മാര്‍ക്ക് വീതിച്ചു നല്‍കുകയും ചെയും. പാട്ട
വസ്തു, കാണo വസ്തു എന്നിങ്ങനെ പല തരത്തില്‍ ഉള്ള വസ്തുകള്‍ക്ക് പല തരത്തില്‍ ആണ്
നിയമം അനുവാദം നല്‍കുനത്. ആയതു ഇവിടെ ഇപ്പോള്‍ പറയുന്നില്ല.
കേരള
ഭൂ പതിവ് നിയമം 1960
ഭൂ
ഭൂ പരിഷ്കരണ നിയമങ്ങള്‍ മൂലo കുടിയാന്‍ മാര്‍ക്ക് വീതിച്ചു നല്‍കിയ ശേഷം ഉള്ള ഭൂമിയും
അല്ലാതെയും
സര്‍ക്കാരില്‍ വന്നു ചേര്‍ന്ന ഭൂമിയും,
സര്‍ക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്ക് പതിച്ചു നല്‍കുകയും ചെയ്യ്നുന നിയമമാണ് കേരള ഭൂ
പതിവ് നിയമം. സര്‍ക്കാര്‍ ഭൂമി സ്വക്കര്യ വ്യക്തികള്‍ക്ക് വിവിധോശങ്ങള്‍ക്ക്
പതിച്ചു നല്ക്കാര്‍ ഉണ്ട്. ചിലപ്പോള്‍ സൌജന്യമായും, പണം പ്രതിഫലത്തിനും പതിച്ചു
കൊടുക്കും. പണ്ട് രാജാവോ സര്കാരോ പാട്ടത്തിനു കൊടുത്ത ഭൂമിയും പാട്ട ആവശ്യങ്ങള്‍
നടപ്പാകാന്‍ കൂടി പതിച്ചു നല്‍കാര്‍ ഉണ്ട്. സര്‍ക്കാര്‍ പ്രതിഫലം വാങ്ങി ഒരിക്കല്‍ പതിച്ചു നല്‍കിയാല്‍ പിന്നെ അത്
സ്വന്തം വസ്തുവായ് മാറി. ഇവിടെ ലോ അക്കാദമിക്ക് സര്‍ക്കാര്‍ അങ്ങനെ 1982ല്‍ ഭൂമി പതിച്ചു നല്‍കി. ഇനി അത്
ചോദ്യം ചെയ്യാന്‍ സാധ്യം അല്ല. നമ്മള്‍ കേരളീയരുടെ ഓരോ ഭൂമിയും ഇതു പോലെ
ഏതെങ്കിലും കാലത്ത് കേരള ഭൂ പരിഷ്കരണ നിയമങ്ങള്‍/ കേരള ഭൂ പതിവ് നിയമം മൂലമോ
പതിച്ചു നല്‍കിയത് ആണ് എന്ന് കൂടി ഓര്‍ക്കുക.
കേരള
ഭൂ സംരക്ഷണ നിയമം 1957
വളരെ
കാലിക പ്രസക്തിയുള്ള നിയമമാണ് ഇതു. ഭൂ പരിഷ്കരണ നിയമങ്ങള്‍/ കേരള ഭൂ പതിവ് നിയമം
മൂലമോ പതിച്ചു കിട്ടാതെ ഇപ്പോളും സൌകാര്യ വ്യക്തികള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി
തിരിച്ചു സര്‍ക്കാരിലേക്ക് കൊണ്ട് വരിക എന്നതാണ് ഈ നിയമം. ഏറ്റവും നല്ല ഉദാഹരണം
ടാറ്റ, ഹാരിസണ്‍ എന്നിവര്‍ കൈവശം വെച്ചിരിക്കുന്ന ഭൂമികള്‍ ഒരു കാലത്ത് സര്‍ക്കാര്‍/രാജാവ്
കൃഷിക്കോ, തൊട്ടതിനോ നിശ്ചിത കാലത്തിനു പാട്ടത്തിനു കൊടുത്തതോ ആയ ഭൂമികള്‍ നിശ്ചിത
കാലത്തിനു ശേഷം വീണ്ടും കൈവശം വെക്കുനത് തടഞ്ഞു ആ ഭൂമി സര്‍ക്കാരിലേക്ക് കണ്ടു
കെട്ടുക. സര്‍ക്കാര്‍ പുറമ്പോക്കും സര്‍ക്കാര്‍ തിരിച്ചു പിടിക്കുനത് ഈ നിയമം
മൂലമാണ്. ഈ നിയമ മല്ലാതെ വേറെ ഒരു നിയമം വഴിയും സര്‍ക്കാരിനു ഭൂമി തിരിച്ചു
പിടിക്കാന്‍ സാധ്യമല്ല. ഭൂ പരിഷ്കരണ
നിയമങ്ങള്‍/ കേരള ഭൂ പതിവ് നിയമം മൂലമോ പതിച്ചു കിട്ടാതെ സൌകാര്യ വ്യക്തികള്‍
കൈവശം വെച്ച് അനുഭവിക്കുന്ന വസ്തുക്കള്‍ളും, പിന്നെ സര്‍ക്കാര്‍ പുരംബോക്കുകളും മാട്രംമാണ് ഇതു കൊണ്ട് സാധിക്കുക.
ഈ
നിയമങ്ങള്‍ ഇങ്ങനെ ഇരിക്കെ ഇപ്പോള്‍
ഉണ്ടായിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കണം എന്നാ വാദം നിയമ പരമായി നിലനില്‍ക്കുനത്
അല്ല. മാത്രവും അല്ല വിദ്യാര്‍ഥികളുടെ ആവശ്യം നല്ല കോളേജ് അന്തെരീകം എന്ന് ആണ്
അല്ലാതെ ഭൂമി പ്രശ്നം അല്ല. അവര്‍ അത് ഉന്നയിച്ചിട്ടും ഇല്ല. അവര്‍ ഉപയോഗിക്കുന്ന വസ്തു ആണ്ഭൂ ഇതു എന്ന് ഓര്‍ക്കണം. ഭൂ പ്രശനം വെറും
നിലനില്‍കാത്ത രാഷ്ടീയ കളി മാത്രമാണ്. വിധ്യര്തികളെ മുന്നില്‍ നിരതി കൊണ്ട്
കളിപ്പിക്കുന കളി. വിദ്യാര്‍ഥിആവശ്യങ്ങള്‍ പ്രസക്തം പക്ഷെ രാഷ്ട്രീയ മുതലെടുപ്പ്
പ്രഹസനം.
No comments:
Post a Comment